ഡോക്ടര്‍മാരുടെ സമരം: രോഗികള്‍ വലഞ്ഞു

Friday 11 September 2015 11:05 pm IST

കൊച്ചി: സാധാരണക്കാരായ രോഗികളെ വലച്ചുകൊണ്ട് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം ജില്ലയില്‍ പൂര്‍ണം. മുന്നറിയിപ്പില്ലാതെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതോടെ സര്‍ക്കാര്‍ ആശുപത്രികളിലെത്തിയ ആയിരക്കണക്കിന് രോഗികള്‍ വലഞ്ഞു. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളുടെയും പ്രവര്‍ത്തനം താളം തെറ്റി. മുന്‍കൂട്ടി അറിയിക്കാതെ ഡോക്ടര്‍മാര്‍ കൂട്ട അവധിയെടുത്തതു പുലര്‍ച്ചെ കിലോമീറ്ററുകള്‍ യാത്ര ചെയ്തു ആശുപത്രികളിലെത്തിയ രോഗികളെ വലച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കുകള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) സംസ്ഥാ്യൂ ഭാരവാഹികള്‍ തിരുവനന്തപുരത്തു സെക്രട്ടേറിയേറ്റിനു മുമ്പില്‍ ്യൂനടത്തുന്ന സമരത്തോട് അനുഭാവം പ്രകടിപ്പിച്ചായിരുന്നു ഡോക്ടര്‍മാരുടെ കൂട്ട അവധി. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളിലെ ഒപി വിഭാഗങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെട്ടു. അത്യാഹിത വിഭാഗത്തില്‍ ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. പനിയും അനുബന്ധ രോഗങ്ങളും പടര്‍ന്നു പിടിച്ചിരിക്കുന്ന സമയത്ത് ഡോക്ടര്‍മാര്‍ അവധിയെടുത്തു സമരം നടത്തുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുമായി ദിവസവും നൂറുകണക്കിനു രോഗികളെത്തുന്ന ജനറല്‍ ആശുപത്രിയില്‍ ഉള്‍പ്പടെ എറണാകുളം ജില്ലയിലെ 400 ഡോക്ടര്‍മാരാണ് ഇന്ന് കൂട്ട അവധിയെടുത്തത്. ജനറല്‍ ആശുപത്രിയില്‍ 70 ഡോക്ടര്‍മാരാണ് കെജിഎംഒഎ യിലുള്ളത്. അത്യാഹിത വിഭാഗത്തിലും എല്ലാ വാര്‍ഡുകളിലെയും അത്യാവശ്യ പരിശോധനകള്‍ക്കുമായി രണ്ടു ഡോക്റ്റര്‍മാര്‍ മാത്രമാണ് ഇന്നലെ ഡ്യൂട്ടിയ്ക്ക് ഉണ്ടായിരുന്നത്. ഒപി ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ ഇന്നു ഡോര്‍മാര്‍ അവധിയാണെന്ന ബോര്‍ഡ് തൂക്കിയിരുന്നു. രാവിലെ എട്ടിനാണ് ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത്. ഒപിയില്‍ ഡോക്ടറെ കാണാന്‍ സാധിക്കാത്തതിനാല്‍ ഹൃദ്രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ അത്യാഹിത വിഭാഗത്തിനു മുമ്പില്‍ കാത്തുനില്‍ക്കേണ്ടിവന്നു.ആലുവ ജില്ലാ ആശുപത്രിയിലെ 35 ഓളം ഡോക്ടര്‍മാരാണ് അവധിയെടുത്ത് സമരത്തില്‍ പങ്കാളികളായത്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നു. സമരംചെയ്ത ഡോക്ടര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തതായി കെജിഎംഒഎ ജില്ലാ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ദിലീപ്കുമാര്‍ അറിയിച്ചു. അസോസിയേഷന്‍ ്യൂനിര്‍ദേശപ്രകാരം അത്യാഹിത വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിച്ചതായും ഡോ. ദിലീപ്കുമാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.