കളമശ്ശേരി: ഏലൂര്‍ ഗ്രൗണ്ട്, ചൗക്ക, മഞ്ഞുമ്മല്‍, പാതാളം, ഐ.എ.സി ക്വാര്‍ട്ടേഴ്സ്, പുത്തലം, ഫാക്ട് ഒഡി ക്വാര്‍ട്ടേഴ്സ് എന്നിവിടങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമാകുന്നു. ഫാക്ട് ഗ്രൗണ്ടില്‍ രാത്രികളില്‍ യുവാക്കള്‍ കഞ്ചാവ് പൊതികളുമായി എത്തുന്നുണ്ട്. പലതവണ വാര്‍ത്തകള്‍ വന്നിട്ടും പോലീസ് രാത്രികാല പട്രോളിങ്ങോ പരിശോധനയോ നടത്തുന്നില്ല. പേരിന് ഒരാളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതല്ലാതെ മറ്റ് നടപടികള്‍ ഉണ്ടായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും മയക്കുമരുന്ന് വ്യാപകമാവുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: