ഡോക്ടര്‍ സമരം: ആശുപത്രികള്‍ അവതാളത്തില്‍

Saturday 12 September 2015 12:15 am IST

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ  കൂട്ട അവധിയെടുക്കല്‍  ആശുപത്രികളുടെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും ബാധിച്ചു. എഴുപത് ശതമാനത്തോളം ഡോക്ടര്‍മാര്‍ ജോലിക്ക് ഹാജരായിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.  കൂട്ട അവധി എടുത്ത ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെജിഎംഒഎ യുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരത്തിന്റെ ഭാഗമായാണ് ഇന്നലെ ഡോക്ടമാര്‍ കൂട്ട അവധി എടുത്തത്. മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം സാധാരണ പോലെ നടന്നെങ്കിലും ജില്ലാ ജനറല്‍ ആശുപത്രികള്‍ മുതല്‍ താഴോട്ടുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിച്ചത്. ഒപിയുടെ പ്രവര്‍ത്തനം പാടെ സ്തംഭിച്ചു. ഓപ്പറേഷന്‍ തിയേറ്ററുകളുടെ പ്രവര്‍ത്തനവും നടന്നില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.