പ്രത്യേക കൗണ്‍സില്‍ യോഗത്തിലും ബഹളവും വാക്കേറ്റവും

Saturday 12 September 2015 9:54 am IST

കോഴിക്കോട്: വികസന പ്രവൃത്തികള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാക്കേ റ്റവും. മരാമത്ത് പ്രവൃത്തികള്‍ ഉള്‍പ്പെടെയുള്ള വികസനകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത പ്രത്യേകയോഗമാണ് ബഹളത്തില്‍ മുങ്ങിയത്. മരാമത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം. മോഹനന്റെ മറുപടി പ്രസംഗത്തിനിടെയാണ് പ്രതിപക്ഷാംഗങ്ങള്‍ ബഹളം വെച്ചത്. മറുപടി പ്രസംഗത്തിനിടെ സഭ ശബ്ദമയമായതിനെ ത്തുടര്‍ന്ന് പലതവണ ചര്‍ച്ച നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. നഗരത്തിലെ തെരുവ് വിളക്കുകള്‍ കത്താത്തത് സംബന്ധിച്ച മറുപടി പ്രസംഗത്തിലെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. നഗരത്തില്‍ എവിടെയും തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്നായിരുന്നു പ്രതിപ ക്ഷാംഗങ്ങള്‍ ഉന്നയിച്ച ആക്ഷേപം. മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ തെരുവുവിളക്കുകള്‍ ഇപ്പോള്‍ കത്തുന്നുണ്ടെന്നും ലോഡ്‌ഷെഡിംഗും മറ്റുമുള്ള സമയങ്ങളില്‍ നോക്കുമ്പോഴാണ് മുഴുവന്‍ ലൈറ്റുകള്‍ പ്രകാശിക്കാതിരിക്കുന്നതെന്ന എം. മോഹനന്റെ പരാമര്‍ശമാണ് പ്രതിപക്ഷ പ്രതിഷേധത്തിന് വഴിവെച്ചത്. സംസ്ഥാനത്ത് ഇപ്പോള്‍ ലോഡ്‌ഷെഡ്ഡിങ് ഇല്ലെന്നും സഭയെ ചെയര്‍മാന്‍ തെറ്റിദ്ധരിപ്പിക്കുക യാണെന്നും പ്രതിപക്ഷ ഉപനേതാവ് കെ. മുഹമ്മദലി പറഞ്ഞു. ലോഡ്‌ഷെഡിംഗ് അല്ല അപ്രഖ്യാപിത കറന്റ് കട്ടാണെന്ന് എം. മോഹനന്‍ തിരുത്തുകയും നഗരത്തില്‍ പലദിവസവും മണിക്കൂറുകള്‍ അപ്ര ഖ്യാപിത പവര്‍കട്ട് ഉണ്ടെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജവും കൂടി പറയുകയും ചെയ്തതോടെ പ്രതിപക്ഷാംഗങ്ങള്‍ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ബഹളം വെക്കുകയായിരുന്നു. നഗരത്തില്‍ കൂടുതല്‍ തെരുവ് വിളക്കുകള്‍ കത്തിക്കാന്‍ പ്രത്യേക നടപടി സ്വീകരിക്കുമെന്ന് മോഹനന്‍ സഭയെ അറിയിച്ചു. ഇതിനായി പ്രത്യേക ചുമതല ഒരാള്‍ക്ക് നല്‍കുമെന്നും ഒരാഴ്ചക്കകം പ്രശ്‌നം പരിഹരിച്ചു തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ വൈകിട്ട് മൂന്ന് മണിയ്ക്ക് തുടങ്ങിയ പ്രത്യേക യോഗം അവസാനിച്ചത് രാത്രി 7.35നാണ്. ഭരണപക്ഷാംഗങ്ങള്‍ക്ക് 98 മിനിറ്റും പ്രതിപക്ഷാം ഗങ്ങള്‍ക്ക് 82 മിനിറ്റുമായിരുന്നു ചര്‍ച്ചയ്ക്കായി മാറ്റിവച്ചത്. ഇടയ്ക്ക് വാക്കേറ്റവും ചര്‍ച്ചകള്‍ വഴിമാ റുകയും ചെയ്തതോടെ യോഗം നീളുകയായി രുന്നു. പൂര്‍ത്തിയാകാത്ത മരാമത്ത് പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഫയലുകളില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ഉടന്‍ കൗണ്‍സില്‍ യോഗം വിളിക്കുമെന്ന് മേയര്‍ പ്രൊഫ. എ.കെ. പ്രേമജം അറിയിച്ചു. ഡിഎസ്ആര്‍ വന്ന ശേഷം സംസ്ഥാ നത്ത് എവിടെയും മരാമത്ത് വികസന്യൂപ്രവര്‍ ത്തനങ്ങള്‍ ശരിയായി ്യൂനടക്കുന്നില്ലെന്ന് അറി ഞ്ഞിട്ടും പ്രതിപക്ഷം അറിയാത്തതായി ്യൂനടിച്ച് ബഹളം വയ്ക്കുകയാണെന്നായിരുന്നു ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി.ടി. അബ്ദുല്‍ലത്തീഫ് ആരോപണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.