രോഗികളെ വലച്ച് ഡോക്ടര്‍മാരുടെ സമരം

Saturday 12 September 2015 9:57 am IST

കോഴിക്കോട്: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ മിന്നല്‍പണിമുടക്കില്‍ പെരുവഴിയിലായത് ആയിരക്കണക്കിന് രോഗികള്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് ഡോക്ടര്‍മാര്‍ തിരുവന ന്തപുരത്ത് നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഡോക്ട ര്‍മാര്‍ പണിമുടക്കിയത്. രോഗികളെയും കൊണ്ട് പുലര്‍ച്ചെ മുതല്‍ ആശുപത്രിയിലേക്കോടിയവര്‍ ഡോക്ടര്‍മാര്‍ സമരത്തിലാണെന്ന ബോര്‍ഡിനുമുമ്പില്‍ പകച്ചുനിന്നു. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ തൊട്ട് ജില്ലാ ആശുപത്രികളില്‍ വരെ നാനുറോളം ഡോക്ടര്‍മാരില്‍ അഞ്ചുശതമാനം പോലും ഡ്യൂട്ടിക്കെത്തിയില്ല. അത്യാഹിതവിഭാഗം, ഓപ്പറേഷന്‍തീയേറ്ററുകള്‍ എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകുമെന്ന് സമരത്തന്യൂ് നേതൃത്വം ്യൂനല്‍കുന്ന കെജിഎംഒഎ ഭാരവാഹികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇത് രോഗികളെ വലച്ചു. അത്യാഹിത വിഭാഗത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കു മുമ്പില്‍ വലിയ തിരക്കനുഭവപ്പെട്ടു. കോഴിക്കോട് ബീച്ച് ഗവ.ആശുപത്രി, വടകര, കൊയിലാണ്ടി, നാദാപുരം, കുറ്റിയാടി, ബാലുശ്ശേരി തുടങ്ങിയ ജില്ലയിലെ പ്രധാ്യൂ ആശുപത്രികളിലെല്ലാം രോഗികള്‍ വലഞ്ഞു. ഒരു ദിവസം രണ്ടായിരത്തോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ബീച്ച് ഗവ.ആശുപത്രിയിലായിരുന്നു ഇന്നലെ ഏറ്റവും വലിയ ദുരിതക്കാഴ്ച. ഒപി പ്രവര്‍ത്തിക്കുന്നില്ലെന്ന വാര്‍ത്ത കേട്ടതോടെ പുലര്‍ച്ചെ മുതല്‍ വന്നവരെല്ലാം അത്യാഹിത വിഭാഗത്തിലെക്ക് തള്ളിക്കയറി. ഇന്നലെ ഉച്ചവരെമാത്രം ആയിരത്തോളം പേരാണ് ചികിത്സ തേടിയത്. പ്രസവവിഭാഗത്തില്‍ ഒന്നോ രണ്ടോ ഡോക്ടര്‍മാരുന്നതൊഴിച്ചാല്‍ ബാക്കിയെല്ലാവിഭാഗവും മുടങ്ങി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.