സിപിഎമ്മിന്റേത് താലിബാനിസം - കെ. സുരേന്ദ്രന്‍

Saturday 12 September 2015 10:03 am IST

നരിക്കുനി: സിപിഎം അനുവര്‍ത്തിക്കുന്ന താലിബാനിസ്റ്റ് നയങ്ങള്‍ മൂലമാണ് അണികളും ജനങ്ങളും പാര്‍ട്ടിയില്‍ നിന്നും അനുദിനം വിട്ടുപോകുന്നതെന്ന് ബിജെപി സംസ്ഥാന ജന. സെക്രട്ടറി കെ.സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ബിജെപി നരിക്കുനി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി പി.ടി. ആലിഹാജി, അഡ്വ. അശ്‌റഫ്, സയ്യിദ്ബാദുഷ തങ്ങള്‍, ടി.പി. ജയചന്ദ്രന്‍, അഡ്വ. കെ.പി. പ്രകാശ് ബാബു, ഗിരീഷ് തേവള്ളി, അനില്‍കുമാര്‍, കെ. മനോജ്, കെ.സി. അജിത്കുമാര്‍, എന്‍.പി. രാമകൃഷ്ണന്‍, കെ. സുരേഷ്, സാമി പിഎം, എം.ടി. നാരായണന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു. വാസുദേവന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രവി വി. സ്വാഗതവും ജിതേഷ് കെ നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി വി.വി. രാജന്‍, പൂളക്കാപറമ്പില്‍ നിന്നും ഉദ്ഘാടനം ചെയ്ത പദയാത്ര നരിക്കുനിയില്‍ സമാപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.