കിട്ടന്‍ കമ്മ്യൂണിസ്റ്റ്

Saturday 12 September 2015 7:17 pm IST

കറുത്തുമെലിഞ്ഞവന്‍ കിട്ടന്‍ കാലിയെമേച്ചവന്‍ കിട്ടന്‍ മേച്ചില്‍പ്പുറങ്ങളില്‍ കാച്ചിയരിവാളേന്തിയോന്‍ കച്ചയാലരവയര്‍കെട്ടിയോന്‍ അമ്പാടിതന്നിലവര്‍ണ്ണന്‍ കാള്‍മാര്‍ക്‌സിനുമപ്പുറം നാസ്തികസിദ്ധാന്തം മെനഞ്ഞവന്‍ ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം അതുനമുക്കുമറക്കാം കര്‍മ്മണ്യേവാധികാരസ്‌തേ മാഫലേഷുകദാചന അതും നമുക്കു മറക്കാം വെട്ടിയും നിരത്തിയും നവ- കിട്ടന്‍ മാനിഫസ്റ്റോ ചമയ്ക്കാം ഉള്ളവന്റെ കലമുടച്ചവന്‍ കിട്ടന്‍ മുളന്തണ്ടാല്‍ പാട്ടുമൂളിയോന്‍ കല്‍ത്തുറങ്കില്‍ പിറന്നവന്‍ കാല്‍പ്പനികതനിറച്ചാര്‍ത്തണിഞ്ഞോന്‍ മര്‍ദ്ധിതര്‍ തന്‍രക്ഷകന്‍ ദ്രൗപതിപ്പെണ്ണിനു പട്ടുചുറ്റിയോന്‍ പ്രകൃതിസംരക്ഷകന്‍, ബുദ്ധിജീവി അയ്യായിരത്താണ്ടിനുംമുന്‍പേ വര്‍ഗ്ഗരഹിതദ്വാരകപടുത്തവന്‍ എച്ചില്‍കഴിച്ചും വിശപ്പടക്കിയോന്‍ രക്തസാക്ഷി,കിട്ടനൊരു കമ്മ്യൂണിസ്റ്റ് ഇനി നമ്മുടെ ബാല്യം കിട്ടനായി ചമഞ്ഞീടാം ചെഗുവേരഹെഗലുംമാര്‍ക്‌സും ഈ പടിപ്പുറത്തുനില്‍ക്കട്ടെ ഇതുവര്‍ഗ്ഗസമരത്തിന്‍ പുതുകച്ചിത്തുരുമ്പ് തകൃതി പഠനബോധനം ഇടയിലൊരു ചോദ്യശരം നമ്മുടെ കിട്ടനെങ്ങനെ! മാട്ടിറച്ചികഴിക്കുമോ? മാട്ടിറച്ചി മഹോത്സവം നടത്തുമോ? വിപ്ലവമുട്ടനുത്തരം മുട്ടവെ സാക്ഷാല്‍ അച്യുതനവതരിച്ചുച്ചരിച്ചീടുകയായ് സ്മൃതി ഭ്രംശാദ്ബുദ്ധിനാശം ബുദ്ധിനാശാത് പ്രണശ്യതി  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.