ബീഹാര്‍: ബിജെപി 160 സീറ്റില്‍

Saturday 12 September 2015 7:38 pm IST

പാട്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനം എന്‍ഡിഎ പൂര്‍ത്തിയാക്കി. ബിജെപി 160 സീറ്റുകളിലാണ് മല്‍സരിക്കുക. രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി 40 സീറ്റുകളിലും മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച(സെക്യുലര്‍) 18 സീറ്റുകളിലും ഉപേന്ദ്ര കുശാവയുടെ ‘രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടി 25 സീറ്റുകളിലുമാണ് മല്‍സരിക്കുക. മൊത്തം 243 സീറ്റുകളാണ് ഉള്ളത്. സീറ്റു വിഭജനം പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രചാരണം ഇനി ശക്തമാകും. ഒക്‌ടോബര്‍ 12 മുതല്‍ നവംബര്‍ അഞ്ചുവരെ അഞ്ചു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. നവംബര്‍ എട്ടിന് ഫലം പുറത്തുവരും. 2010 ലെ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിന്റെ ജനതാദളും ബിജെപിയും ചേര്‍ന്നാണ് മല്‍സരിച്ചിരുന്നത്. ഇക്കുറി നിതീഷും കാലിത്തീറ്റക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയെ നേരിടുകയാണ്. എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കമെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വ്വേകള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.