കോട്ടയം: കേരള സംഗീത നാടക അക്കാദമിയുടെ എസ്എല്‍പുരം സദാനന്ദന് നാടക പുരസ്കാരം ആര്‍ട്ടിസ്റ്റ് സുജാതന്‍ നല്‍കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 14ന് വൈകിട്ട് 3ന് ദര്‍ശന സാംസ്കാരിക കേന്ദ്രത്തില്‍ മന്ത്രി കെ.സി. ജോസഫ് പുരസ്കാരം നല്‍കും.
അക്കാദമി ചെയര്മാന് സൂര്യകൃഷ്ണ മൂര്‍ത്തി അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. അക്കാദമി വൈസ് ചെയര്മാന് ടി.എം. എബ്രഹാം അക്കാദമി അംഗങ്ങളായ സത്യമൂര്‍ത്തി, മീനമ്പലം സന്തോഷ്, ബേബി മുണ്ടാടന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ കേരള സംഗീത നാടക അക്കാദമി നിര്‍വ്വാഹത സമിതിയംഗം ജോഷിമാത്യു, മുന്‍സിപ്പല്‍ ചെയര്മാന് കെ.ആര്.ജി. വാര്യര്‍, ബിനോയ്, ഫാ. തോമസ് പുതുശ്ശേരി, സോമു മാത്യു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: