കോട്ടയം: വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന വിശ്വകര്‍മ്മ ദിനാഘോഷം 17ന് ചങ്ങനാശ്ശേരിയില്‍ നടക്കും. ഉച്ചയ്ക്ക് 2ന് പെരുന്ന വിശ്വകര്‍മ്മ ഭവനില്‍ നിന്നും ശോഭായാത്ര ആരംഭിച്ച് എ.കെ. ആചാരി നഗറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വിഎസ്എസ് സംസ്ഥാന പ്രസിഡന്റ് ടി.യു. രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
സി.എഫ്. തോമസ് എംഎല്‍എ അവാര്‍ഡ് വിതരണം നടത്തും. ബിജെപി സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, കെ.എസ്. സനല്‍, ചങ്ങനാശ്ശേരി നഗരസഭാദ്ധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, വിഎസ്എസ് സംസ്ഥാന ട്രഷറര്‍ എം.പി. രാധാകൃഷ്ണന്, സീനിയര്‍ വൈസ് പ്രസിഡന്റ് ടി.എ. ചെല്ലപ്പനാശാരി, മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ശോഭാ ചന്ദ്രശേഖരന്, യൂത്ത് ഫെഡറേഷന് സംസ്ഥാന ചെയര്മാന് എം. അനൂപ് തുടങ്ങിയവര്‍ സംസാരിക്കും.
വിഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ആര്. മുരളി സ്വാഗതവും സംസ്ഥാന സെക്രട്ടറി കെ.എ. ദേവരാജന്‍ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ എം.ആര്. മുരളി, എം.പി. രാധാകൃഷ്ണന്, കെ.ആര്. സുധീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: