ഒതുക്കമുള്ള വിഗ്രഹം

Saturday 12 September 2015 8:09 pm IST

ഒരിക്കല്‍ ഒരാള്‍ പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി ഒരുക്കിയപ്പോഴാണ് വിഗ്രഹം അതില്‍ കൊള്ളുകില്ലെന്നറിഞ്ഞത്. അദ്ദേഹം തിരിച്ച് കടയിലെത്തി. 'ഇത് പെട്ടിയില്‍ ഒതുങ്ങില്ല; കുറച്ചു ചെറുത് തന്നാല്‍ മതി' കടയുടമ ചെറിയൊരു വിഗ്രഹം കൊടുത്തു വിട്ടു. ഇതെല്ലാം കണ്ടുകൊണ്ടു നിന്ന ഒരാള്‍ പറഞ്ഞു. എല്ലാവര്‍ക്കും ആവശ്യം സ്വന്തം പെട്ടിയില്‍ ഒതുങ്ങുന്ന ഈശ്വരനെയാണ്.' വലിയൊരു സന്ദേശം ഇതിലുണ്ട്. ഈശ്വരനെ അവിടുത്തെ സര്‍വ്വ വലുപ്പത്തോടും മേന്മയോടുംകൂടി ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി, 'അംഗഭംഗം' വരുത്തി പ്രതിഷ്ഠിക്കുകയാണ് നാം. അങ്ങനെ ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരന് അനുഗ്രഹിക്കാനുള്ള ശക്തി ഉണ്ടാകുമോ? തീര്‍ച്ചയായും ഇല്ല. ഈശ്വരനെ മഹത്തായ സമസ്തപ്രഭാവത്തോടും കൂടി ഹൃദയത്തില്‍ ഉറപ്പിക്കുക. അപ്പോള്‍ നാം ലോകം മുഴുവനും ഉള്‍ക്കെള്ളാനാവും വിധം വളരുന്നതറിയാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.