ബത്തേരി: ഇന്ത്യന്‍ സ്പീച്ച് ആന്റ് ഹിയറിങ് അസോസിയേഷന് കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ എട്ടാമത് സംസ്ഥാന വാര്‍ഷിക സമ്മേളനം ബത്തേരിയില്‍ എം.വി.ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സര്‍വ്വശിക്ഷാ അഭിയാന് സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടര്‍ ഡോ. ഇ.പി.മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ഓര്‍ഗനൈസിംഗ് ചെയര്‍ പേഴ്സന്‍ പി.സി. ഗിരിജ, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജി.അഭിജിത്ത് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നുമായി 400 ഓളം വിദഗ്ദ്ധരും ഗവേഷണ വിദ്യാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ചികിത്സാരംഗത്തെ നൂതന സാധ്യതകള്‍ വിവരിച്ച് കൊണ്ടുള്ള 40 ഓളം പ്രബന്ധങ്ങളും ശില്പശാലയും നടന്നു. ഡോ: ശിവശങ്കര്‍(നിംഹാന്സ)്, ഡോ: സ്വപ്ന, ശ്രീരാജ്, അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ: പ്രേം. ജി, മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. ഗോപീകൃഷ്ണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: