കുരുക്കൊഴിയാതെ ഇടുക്കി റോഡ്

Saturday 12 September 2015 8:42 pm IST

തൊടുപുഴ : ഇരുവശവും പൈപ്പ് മാറിയിടുന്നതിന്റെ ഭാഗമായി റോഡ് കുഴിച്ചതുമൂലം ഇടുക്കി റോഡില്‍ വാഹനങ്ങള്‍ കുരുക്കിലാകുകയാണ്. ഗാന്ധി സ്‌ക്വയര്‍ മുതല്‍ പഴയ കെഎസ്ആര്‍ടിസി ജംഗഷന്‍ വരെയുള്ള ഭാഗമാണ് തകര്‍ന്ന് കിടക്കുന്നത്. റോഡിന് കുറുകെ ഇവിടെ മാത്രം അഞ്ചിടങ്ങളിലാണ് വെട്ടിപ്പൊളിച്ചിരിക്കുന്നത്. കൂടാതെ ഇരുവശങ്ങളിലും പൈപ്പ് മാറിയിടുന്നതിന്റെ ഭാഗമായി പൊളിച്ചിട്ടുണ്ട്. കട്ടപ്പന - പുളിയന്മല സംസ്ഥാന പാതയോട് ബന്ധിക്കുന്ന ഈ റോഡില്‍ വാഹനങ്ങള്‍ ഇഴയുന്നത് നിത്യകാഴ്ചയാണ്. ഇരുചക്ര വാഹനങ്ങള്‍ അപകടങ്ങളില്‍ നിന്നും തലനാരിഴക്കാണ് ഇവിടെ രക്ഷപ്പെടുന്നത്. ഇടുങ്ങിയ റോഡിലെ ഇരുവശങ്ങളിലെ പാര്‍ക്കിംഗും യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കാറുകള്‍ കുഴികളില്‍ വീഴുന്നതും ഇവിടെ ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. നഗരത്തിലെ ഒട്ടുമിക്ക റോഡുകളുടേയും അവസ്ഥ ഏതാണ്ട് ഇതുപോലെയാണ്. ഇടുക്കി റോഡിലെ വീതി കുറവും ഇരുവശങ്ങളിലെ കുഴികളുമാണ് ഈ റോഡിനെ കുരുക്കിലാക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.