ചേര്‍ത്തല: വടക്കുംമുറി അറവുകാട് ദേവീക്ഷേത്രത്തില്‍ ഡിസംബര്‍ ഒന്നുമുതല്‍ ആറുവരെ നടക്കുന്ന അഖില ഭാരത നാരായണീയ സത്രത്തിന് മുന്നോടിയായി 1,008 പൗ രാണികര് പങ്കെടുക്കുന്ന നാരായണീയ സഹസ്രനാമാര്‍ച്ചനയും സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനവും നാരായണീയ സന്ദേശ ശിബിരത്തിന്റെ ഭദ്രദീപ പ്രകാശനവും ഇന്ന് നടക്കും.
രാവിലെ 9.30ന് പൂയം തിരുനാള്‍ ഗൗരിലക്ഷ്മീഭായി തമ്പുരാട്ടി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി സമ്മേളനം ഉദ്ഘാടനം ചെയ്യും.
അലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും. സത്രം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ദിനേശന് വലിയവീട്ടില്‍ ശിബിര വിശദീകരണം നടത്തും.
സതീഷ്കുമാര്‍, പ്രൊഫ. മുത്തുലക്ഷ്മി എന്നിവര്‍ ശിബിരം നയിക്കും. ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പൂത്തിയായതായും ശിബിരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള നാരായണീയ സമിതികള്‍ 9947237049 എന്ന നമ്പറില്‍ ബന്ധപ്പെടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: