ആലപ്പുഴ: ഗ്രന്ഥശാലാ വാരാചരണത്തിന്റെ ജില്ലാതല സമാപനം ഗ്രന്ഥശാലാ ദിനമായ 14ന് വൈകിട്ട് 6.30ന് പറവൂര്‍ പബ്ലിക് ലൈബ്രറിയില്‍ ജി. സുധാകരന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ പ്രസിഡന്റ് വി.കെ. വിശ്വനാഥന് പതാക ഉയര്‍ത്തും.
സമാപന സമ്മേളനത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഇലിപ്പക്കുളം രവീന്ദ്രന് അദ്ധ്യക്ഷത വഹിക്കും. കേരള ലളിത കലാ അക്കാദമി അവാര്‍ഡ് ജേതാവും ലൈബ്രറി അംഗവുമായ വി.പി. സജിത്കുമാറിനെ ആദരിക്കും.
അക്ഷരോത്സവം 2015ന്റെ ഭാഗമായി നടന്ന മത്സരവിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ അഡ്വ. പി. വിശ്വംഭരപണിക്കര്‍, മുഞ്ഞിനാട് രാമചന്ദ്രന്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലംഗം എസ്. വാഹിദ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ജി. ശശിധരന്‍പിള്ള, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ. സുലൈമാന്‍, പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തംഗം കെ. അപ്പുക്കുട്ടന്, ലൈബ്രറി പ്രസിഡന്റ് വി.കെ. വിശ്വനാഥന്, സെക്രട്ടറി ഷാജഹാന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: