ഗൃഹപ്രവേശനത്തിന് ദിവാന്‍കോട്ട് സമ്മാനിച്ചത് കോഴപിരിച്ചെന്ന് ആരോപണം

Saturday 12 September 2015 10:13 pm IST

മരങ്ങാട്ടുപിള്ളി: സിബിയുടെ കസ്റ്റഡിമരണത്തേത്തുടര്‍ന്ന് വിവാദത്തിലായ മരങ്ങാട്ടുപിള്ളി പൊലീസ്‌സ്റ്റേഷനില്‍ പോലീസുകാരന്റെ വീടിന്റെ ഗൃഹപ്രവേശനത്തിന് നാട്ടുകാരില്‍നിന്നും പണപ്പിരിവ് നടത്തി ദിവാന്‍കോട്ട് വാങ്ങിനല്‍കിയവിവരവും പുറത്തായി. കസ്റ്റഡിമരണവുമായിബന്ധപ്പെട്ട് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെത്തിയ പൊലീസിലെ ഉന്നതോദ്യോഗസ്ഥര്‍ക്കും എആര്‍ക്യമ്പില്‍നിന്നുമെത്തിയ പോലീസുകാര്‍ക്കും ഭക്ഷണംവാങ്ങിനല്‍കിയ ഇനത്തില്‍പണപ്പിരിവ് നടത്തിയ സംഭവത്തില്‍സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐക്ക് റൈട്ടര്‍സ്ഥാനം തെറിച്ചതിനുപിന്നാലെയാണ് ഗൃഹപ്രവേശനത്തിന് പിരിവെടുത്ത് ദിവാന്‍കോട്ട് വാങ്ങിനല്‍കിവിവരവും പുറത്തായത്. ഓണാഘോഷത്തിന് സ്‌റ്റേഷനിലെമുഴുവന്‍പൊലീസുകാര്‍ക്കും ഓണപ്പടിവിതരണം ചെയ്തവിവരവും സ്‌പെഷ്യല്‍ ബ്രാഞ്ച്‌റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസുകാരുടെഓണാസല്‍ക്കാരത്തിന് സ്റ്റേഷനതിര്‍ത്തിയിലെ പ്രമുഖപാചകവിദഗ്ധന്‍ സൗജന്യമായി സദ്യയൊരുക്കിയിരുന്നു. എന്നാല്‍ ഓണച്ചിലവിനെന്നപേരില്‍ സ്റ്റേഷനില്‍എത്തിച്ചുകൊടുത്തപണം സ്റ്റേഷനിലെ മുഴുവന്‍പേര്‍ക്കും വീതംവച്ചുനല്‍കുകയായിരുന്നു. ഗൃഹപ്രവേശനത്തിന് നല്‍കാനുള്ള ദിവാന്‍കോട്ട് സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ ചെറിയകശപിശയും ഉണ്ടായി സ്വന്തം പോക്കറ്റില്‍നിന്നുപണംമുടക്കിവേണം സഹപ്രവര്‍ത്തകന് ഉപഹരംനല്‍കാനെന്നും അല്ലതെനാട്ടുകാരില്‍നിന്നുംപിരിവെടുത്തല്ല കൊടുക്കേണ്ടതെന്നും ഒരുവിഭാഗം വാദിച്ചു. സ്‌പെഷ്യല്‍ ബ്രാഞ്ചു ഡിവൈഎസ്പി യുടെ അന്വേഷണറിപ്പോര്‍ട്ടില്‍ ഇക്കാര്യംസ്ഥരീകരിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.