കാര്‍ തോട്ടില്‍ വീണ് യുവാവ് മരിച്ചു

Saturday 12 September 2015 10:15 pm IST

കൊച്ചി: കാക്കനാട്ട് കാര്‍ തോട്ടിലേക്ക് വീണ് യുവാവ് മരിച്ചു. ഈരാറ്റുപേട്ട മുക്കടക്കരയില്‍ രാജുവിന്റെ മകന്‍ ഡാല്‍ഫ് രാജുവാണ് (26) മരിച്ചത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. കാക്കനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് ഇടപ്പള്ളിത്തോട്ടിലേക്ക് മറിയുകയായിരുന്നു. ചെളിയിലാണ്ട കാര്‍ തൃക്കാക്കര ഫയര്‍‌സ്റ്റേഷനില്‍ നിന്നും അഗ്നിശമന സേനാംഗങ്ങളെത്തി ക്രെയിനുപയോഗിച്ചാണ് ഉയര്‍ത്തിയത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.