ചങ്ങനാശ്ശേരി: നഗരസഭയുടെ പുതിയ ഓഡിറ്റോറിയത്തിന് ഏകപക്ഷീയമായി ഇഎംഎസ് ഓഡിറ്റോറിയമെന്ന് നാമകരണം ചെയ്യുമെന്ന് പ്രഖ്യാപിച്ച മുന്‍സിപ്പല്‍ ചെയര്‍പേഴ്സന്റെ നടപടി റദ്ദാക്കണമെന്ന് മുന്‍ നഗരസഭാ വൈസ് ചെയര്മാന് മാത്യൂസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച പരാതി നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാകുഴി, വികസന കാര്യ ഡയറക്ടര്‍, മുന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് നല്‍കിയതായും അദ്ദേഹം അറിയിച്ചു.
നഗരസഭാ കൗണ്‍സില്‍ യോഗം നടപടിക്ക് ചട്ടപ്രകാരം പത്താം ചട്ടം ആറാം ഉപചട്ട പ്രകാരം അജണ്ടയില്‍ ഇല്ലാത്ത വിഷയങ്ങള്‍ തീരുമാനമെടുക്കാന്‍ പാടില്ലായെന്നും ഇല്ലാത്തപക്ഷം എല്ലാവും അംഗീകരിച്ചാല്‍ മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നുമാണ് അനുശാസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: