കലാമണ്ഡലം സത്യഭാമ അന്തരിച്ചു

Sunday 13 September 2015 11:10 pm IST

ഷൊര്‍ണൂര്‍: കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പല്‍ പത്മശ്രീ കലാമണ്ഡലം സത്യഭാമ (78) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ മൂന്നോടുകൂടിയാണ് മരണം. കേന്ദ്രസംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേന്ദ്ര-കേരള സംഗീതനാടക അക്കാദമി ഫെലോഷിപ്പുകള്‍, കലാമണ്ഡലം അവാര്‍ഡ് എന്നിവക്കുപുറമെ കഴിഞ്ഞവര്‍ഷം രാജ്യം പത്മശ്രി നല്‍കി ഇവരെ ആദരിച്ചു. നാട്യാചാര്യന്‍ കലാമണ്ഡലം പത്മനാഭന്‍ നായരുടെ പത്‌നിയായ ഇവര്‍ മോഹിനിയാട്ടത്തിന്റെ അവസാനവാക്കായിരുന്നു. 1957 ല്‍ മഹാകവി വള്ളത്തോളാണ് കലാമണ്ഡലത്തില്‍ അധ്യാപികയായി നിയമിച്ചത്. മക്കള്‍: വേണുഗോപാല്‍ (പഞ്ചാബ് നാഷണല്‍ ബാങ്ക്-മഞ്ചേരി), ശശികുമാര്‍(എസ്.സി-എസ്.ടി കോര്‍പ്പറേഷന്‍-തൃശൂര്‍), ലതിക (അധ്യാപിക, കലാമണ്ഡലം), രാധിക.മരുമക്കള്‍: മോഹന്‍ദാസ്, ബാബു മേനോന്‍, റാണി, സിന്ധു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.