കഞ്ചാവുമായി പിടിയില്‍

Sunday 13 September 2015 11:47 am IST

കൊല്ലം: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുപൊതികളുമായി യുവാവ് കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. കടപ്പാക്കട ചക്കരത്തോപ്പ് പീപ്പിള്‍സ് നഗറില്‍ മനു(29) ആണ് പോലീസിന്റെ പിടിയിലായത്. കഞ്ചാവ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതിനായി ചെറിയ പായ്ക്കറ്റുകളാക്കി ഇയാള്‍ കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു പൊതിക്ക് ഇടനിലക്കാരില്‍ നിന്നും 150 രൂപയാണ് ഇയാള്‍ ഈടാക്കിയിരിക്കുന്നത്. കൂടുതലും കോളേജ് വിദ്യാര്‍ത്ഥികളാണ് ഇടപാടുകാരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കേരള പോലീസ് ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ കാവലാള്‍ കൂട്ടം പദ്ധതിയുടെ ഭാഗമായി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലാകുന്നത്. സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈസ്റ്റ് സിഐ ഷെരീഫ്, എസ്എച്ച്ഒ വിപിന്‍കുമാര്‍, എഎസ്‌ഐ പ്രകാശ്, ഗ്രേഡ് എസ്‌ഐ ഭാനുവിക്രമന്‍, സിപിഒ മാരായ ജോസ്പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ലഹരിവിരുദ്ധ ക്യാമ്പയിനുകള്‍ നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.