പാറക്കടവ് പാലത്തിന്റെ കൈവരികള്‍ അപകടാവസ്ഥയില്‍

Sunday 13 September 2015 1:03 pm IST

പരപ്പനങ്ങാടി: ചെമ്മാട്-കോഴിക്കോട് റോഡിലെ പാറക്കടവ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിട്ട് ഒരു വര്‍ഷത്തോളമായി. ചെമ്മാട് ഭാഗത്ത് നിന്നും വന്ന ലോറിയിടിച്ചാണ് അന്ന് അപകടമുണ്ടായത്. കൈവരികള്‍ ഉള്ളതിനാല്‍ വന്‍ അപകടം വഴിമാറുകയായിരുന്നു. പക്ഷേ ഇതുവരെ തകര്‍ന്ന കൈവരികള്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പാലത്തിന് വീതികുറവായതിനാല്‍ രണ്ട് വലിയ വാഹനങ്ങള്‍ ഒരുമിച്ചെത്തിയാല്‍ പിന്നെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. ആദ്യത്തേതിന് ശേഷം പിന്നീട് ഉണ്ടായ രണ്ടുമൂന്ന് അപകടങ്ങളും കൂടി കഴിഞ്ഞപ്പോള്‍ കൈവരി പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഇനി ഒരു അപകടം വന്‍ദുരത്തിലാണ് കലാശിക്കുകയുള്ളു. പലതവണ നാട്ടുകാര്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നിസംഗത തുടരുകയാണ്. എത്രയും വേഗം കൈവരികള്‍ ശരിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.