മാവേലിക്കര: ആയൂര്‍വേദ പഠന ഗവേഷണ പ്രസ്ഥാനമായ വാഗ്ഭടസരണിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദക്ഷിണേന്ത്യന്‍ ശാസ്ത്ര സെമിനാര്‍ അഷ്ടാംഗ ഹൃദയ സത്രത്തിന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന് മെമ്പര്‍ ഡോ.റാംമോഹന് ഉദ്ഘാടനം ചെയ്തു.വാഗ്ഭടസരണി സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എന്‍. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു.
ഏഴാമത് അഷ്ടാംഗഹൃദയ സത്രം ഓച്ചിറയില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. ഡോ.പി. ഗൗരിശങ്കര്‍, ഡോ.എ.വി. ആനന്ദരാജ്, ഡോ.പി.ആര്. രാജേന്ദ്രന്, ഡോ.വിനോദ്കുമാര്‍, ഡോ.കെ.എന്‍. ശ്രീരുദ്രന് എന്നിവര്‍ പ്രസംഗിച്ചു. ഡോ.രവികുമാര്‍ കല്യാണിശേരില്‍ സ്വാഗതവും ഡോ.ജെ. രാധാകൃഷ്ണന് നന്ദിയും പറഞ്ഞു.
ഡോ.പി.കെ. വാര്യര്‍, ഇ.റ്റി. നാരായണ്‍ മൂസ്, പി.ആര്. കൃഷ്ണകുമാര്‍, ഡോ.കെ.ഐ. വാസു (രക്ഷാധികാരികള്‍), ഡോ.രവികുമാര്‍ കല്യാണിശേരില്‍ (ചെയര്മാന്), ഡോ.ജെ.രാധാകൃഷ്ണന് (വൈസ് ചെയര്മാന്), ഡോ.എ.വി. ആനന്ദരാജ് (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന നൂറ്റിയൊന്ന് സ്വഗാത സംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: