നടവയല്‍ വിഷ്ണുഗുഡി ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും

Sunday 13 September 2015 6:58 pm IST

ബത്തേരി:നടവയലിലുളള വിഷ്ണുഗുഡി ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ക്ഷേത്രം പൂര്‍വ്വസ്ഥിതിയിലാക്കി സംരക്ഷിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുത്ത് കൊണ്ടുളള അന്തിമ വിജഞാപനം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറലാണ് പുറപ്പെടുവിച്ചത്. ക്ഷേത്രം പൂര്‍വ്വസ്ഥിതിയിലാക്കി സംരക്ഷിക്കുന്നതിനുളള വിശദമായ പദ്ധതിയും രൂപരേഖയും പുരാവസ്തു വകുപ്പ് തയ്യാറാക്കും. സെപ്റ്റംബര്‍ 28 ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ തൃശ്ശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ്ങ് ആര്‍ക്കിയോളജിസ്റ്റ് ഡോ. ടി. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിലുളള സംഘം ക്ഷേത്രം സന്ദര്‍ശിച്ച് ജില്ലാ കളക്ടറുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. ക്ഷേത്രം പുരാവസ്തു വകുപ്പിന് കൈമാറിയാല്‍ ഉടന്‍ സംരക്ഷണ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കും. ഇതോടനുബന്ധിച്ചുളള ജനാര്‍ദ്ദന ക്ഷേത്രം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിനുളള നടപടികളും പുരോഗമിക്കുകയാണ്. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി ക്ഷേത്രം സംരക്ഷിക്കുന്നനിതുളള നടപടികള്‍ സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.