കൊച്ചി:കടുങ്ങല്ലൂരില്‍ വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടു. കൈപ്രംപാടന്‍ ദേവസി (67),ഭാര്യ ആനി (63) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്ന് കരുതുന്നു. ഏക മകളോടൊപ്പമാണ് ഇവര്‍ താസമിക്കുന്നത്. ശനിയാഴ്ച വൈകിട്ട് മകളും ഭര്‍ത്താവും കുട്ടികളും കൂടി മകളുടെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.
ദേവസിയും ഭാര്യ ആനിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഞായറാഴ്ച രാവിലെ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്. ആത്മഹത്യായാണെന്ന് പോലീസ് പറയുന്നു.ദേവസിയെ ഹൃദയസംബന്ധമായ അസുഖം അലട്ടിയിരുന്നു. ഇതായിരിക്കാം ആത്മഹത്യയ്ക്ക് ഇവരെ പ്രേരിപ്പിച്ചതെന്ന് പോലീസ് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: