കോട്ടയം: കേരള ലളിതകലാ അക്കാദമി ഏര്‍പ്പെടുത്തിയിട്ടുള്ള ലളിതകലാ പുരസ്കാരം ചിത്രകാരന് കെ.എ. ഫ്രാന്‍സിസിന് ഇന്ന് സമര്‍പ്പിക്കും. അക്കാദമിയുടെ മുന്‍ ചെയര്മാന്കൂടിയാണ് കെ.എ. ഫ്രാന്‍സിസ്.
ഈ വര്‍ഷത്തെ അക്കാദമി ഫെല്ലോഷിപ്പുകള്‍ പ്രശസ്ത ശില്പി പ്രൊഫ. എന്‍.എന്‍. റിംസണ്‍ ചിത്രകലാ അദ്ധ്യാപകനായ പ്രൊഫ. കെ.കെ. രാജപ്പനു നല്‍കും. വൈകിട്ട് 4ന് കോട്ടയം ഡിസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിക്കും.
മന്ത്രി കെ.സി. ജോസഫ് പുരസ്കാരം സമര്‍പ്പിക്കും. ലളിതകലാ അക്കാദമി ചെയര്മാന് കാട്ടൂര്‍ നാരായണപിള്ള, സെക്രട്ടറി വൈക്കം എം.കെ. ഷിബു എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: