ആലപ്പുഴ: സിപിഎമ്മിന്റെ ഗുരുനിന്ദയ്ക്കെതിരെ ഹിന്ദുഐക്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് ഹൈന്ദവകൂട്ടായ്മ സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് നാലിന് പാതിരപ്പള്ളിയില്‍ നടക്കുന്ന പരിപാടി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പദ്മകുമാര്‍, എസ്എന്‍ഡിപി യൂത്ത്മുവ്മെന്റ് ജില്ലാപ്രസിഡന്റ് സന്തോഷ് ശാന്തി തുടങ്ങി വിവിധ സാമുദായിക നേതാക്കള്‍ സംസാരിക്കും. ശ്രീനാരാണ ഗുരുദേവനെ അവഹേളിക്കുന്ന സിപിഎം നടപടിക്കെതിരെ വിപുലമായ പ്രചരണ പരിപാടികള്‍ നടത്താനാണ് ഹിന്ദുഐക്യവേദി തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: