കൊലക്കേസ്പ്രതി വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചു

Sunday 13 September 2015 8:57 pm IST

മാരാരിക്കുളം: കൊലക്കേസ് പ്രതിയായ യുവതി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. അവശയായ വിദ്യാര്‍ത്ഥിനിയെ മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കലവൂര്‍ ഐടിസി കോളനിയില്‍ വേണുഗോപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി സ്മിതയാണ് വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. റിമാന്‍ഡിലായിരുന്ന സ്മിത അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യവ്യവസ്ഥ പ്രകാരം ഇവര്‍ക്ക് മണ്ണഞ്ചേരി പോലീ സ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതെ തുടര്‍ന്ന് മാരാരിക്കുളം സ്റ്റേഷന്‍ പരിധിയിലെ ബന്ധുവീട്ടിലാണ് ഇവര്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം നടേക്കാട്ട് റെയില്‍വേ ഗേറ്റിന് സമീപത്ത് വെച്ചാണ് വിദ്യാ ര്‍ത്ഥിനിയെ മര്‍ദ്ദിച്ചത്. പോലീസില്‍ പരാതി നല്‍കി. വേ ണുഗോപാലിനെ കൊലചെയ്യാന്‍ ഗുഢാലോചന നടത്തുകയും ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതും സ്മിതയുടെ നേതൃത്വത്തിലാണെന്നാണ് കേസ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.