വൈക്കം മഹാക്ഷേത്രത്തില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ല

Sunday 13 September 2015 9:59 pm IST

വൈക്കം: ശബരിമല ഇടത്താവളമായ വൈക്കം മഹാക്ഷേത്രത്തില്‍ എത്തുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യപോലും ഇല്ല.അഷ്ടമിക്കും,ശബരിമല തീര്‍ത്ഥാടനക്കാലത്തും ദിവസവും പതിനായിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.എന്നാല്‍ ഇവര്‍ക്ക് ഉപയോഗിക്കാന്‍ ഒരു ശൗചാലയം പോലും നിലവിലില്ല. ഉണ്ടായിരുന്ന ശൗചാലയും പൊളിച്ചിച്ച് പുതിയത് നിര്‍മ്മിക്കാന്‍ കരാര്‍ നല്‍കിയെങ്കിലും അടിത്തറയുടെ നിര്‍മ്മാണം മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളു. ശബരിമല തീര്‍ത്ഥാടനക്കാലത്ത് ഭക്തരുടെ വാഹനങ്ങള്‍ പാര്‍ക്കുചെയ്യുവാനും സംവിധാനമില്ല. ശൗചാലത്തിന് സമീപമായി നിലവിലുണ്ടായിരുന്ന പാര്‍ക്കിങ്ങ് ഗ്രൗണ്ടിന്റെ പണി എങ്ങുമെത്തിയിട്ടില്ല. ക്ഷേത്രകുളം വ്യത്തിയാക്കിയിട്ട് വര്‍ഷങ്ങളായി പലപ്പോഴും ഭക്തര്‍ കല്‍പടവുകളില്‍ തെന്നിവിഴാറുണ്ട്. കുളം വൃത്തിയാക്കണമെന്നാവിശ്യപ്പെട്ട് ഭക്തജനങ്ങള്‍ ദേവസ്വം ബോര്‍ഡില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടിയായില്ല. റോഡുകളുടെ അവസ്ഥയും ശോചനിയമാണ് വൈക്കം-വെച്ചൂര്‍ റൂട്ട് കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. പ്രധാന റോഡിലൂടെ ക്ഷേത്രത്തിലേക്ക് എത്തുവാനുള്ള പുളിഞ്ചുവട്-മുരിയന്‍കുളങ്ങരറോഡ് കുണ്ടുകുഴിയുമായതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ് കോട്ടയം റൂട്ടിലൂടെ എത്തുന്ന ഭക്തര്‍ക്ക് ഈ റോഡിലുടെ നഗരത്തില്‍ പ്രവേശിക്കാതെ ക്ഷേത്രത്തിനു മുന്നില്‍ എത്താനും ദളവാക്കുളം ബസ്റ്റാന്റില്‍ വാഹനം പാര്‍ക്ക് ചെയ്യാനും കഴിയുമായിരുന്നു.ശബരിമല തീര്‍ത്ഥാടനക്കാലം തുടങ്ങിയാല്‍ വടക്കേനട മുതല്‍ വലിയകവലവരെ അയ്യപ്പന്‍ന്മാരുടെ വാഹനങ്ങള്‍ റോഡിന്റെ ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നത് മൂലം ഗതാഗതകുരുക്കുണ്ടാവാറുണ്ട്. ഇതുമൂലം പല അയ്യപ്പഭക്തരും ക്ഷേത്രത്തില്‍ വരാതെ വലിയകവല വഴി തിരിച്ച് പോകുന്നത് പതിവാണ്.ക്ഷേത്രല്‍ എത്തുന്ന അയ്യപ്പഭക്തര്‍ക്ക് വിരിവെയ്ക്കുവാനും രാത്രി കഞ്ഞിയും പയറും നല്‍കുവാനു സംവിധാനം ഉണ്ടങ്കിലും പ്രഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമില്ലാത്തതിനാല്‍ അയ്യപ്പഭക്തര്‍ക്ക് തിരിച്ച് പേകേണ്ട അവസ്ഥായാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.