ഏറ്റുമാനൂര്‍: കഴിഞ്ഞ 20 വര്‍ഷമായി ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയില്‍ കഴിയുന്ന ഗണേഷ് വി.എസ് ചികിത്സ തുടരാന്‍ സുമനസ്സുകളുടെ കാരുണ്യംതേടുന്നു. സെപ്തംബര്‍ രണ്ടാമാഴ്ചയില്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയ ശസ്ത്രക്രിയ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും സെപ്തംബര്‍ 2 ന് പെട്ടന്ന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകേണ്ടിവന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം തുടര്‍ച്ചയായി ഡയാലിസിസും നടത്തുന്നു. തട്ട്കട നടത്തി ഉപജീവനം നയിച്ചിരുന്ന ഗണേഷിന്റെ കുടുംബം വൃദ്ധയും രോഗിയായ അമ്മയും ഭാര്യയും അഞ്ചും, മൂന്നും വയസ്സുള്ള രണ്ട് കുട്ടികളുമടങ്ങുന്നതാണ്. ഹൃദയ ശസ്തരക്രിയയ്ക്ക് ശേഷമുള്ള ചികിത്സയ്ക്ക് പുറമേ തുടര്‍ച്ചയായ ഡയാലിസിസും ഇയാള്‍ക്ക് ആവശ്യമായിവരുന്നു. സുമനസ്സുകളുടെ കാരുണ്യത്തിലാണ് ചികിത്സാ ചിലവുകള്‍ നടക്കുന്നത്. ഏറ്റുമാനൂര്‍ എസ്ബിഐ ബ്രാഞ്ചില്‍ 20282900408(ശോഭാ ഗണേഷ്) (ഐഎഫ്എസ്സി കോഡ്എസ്ബിഐ നം.0010113)അക്കൗണ്ട് നമ്പര്‍ എടുത്തിട്ടുണ്ട്. ഫോണ്‍ 9605036120,9605105352.
പ്രതികരിക്കാൻ ഇവിടെ എഴുതുക: