കടുത്തുരുത്തി: ബൈക്കുകള്‍ കുട്ടിയിടിച്ച് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രിയില്‍ കടുത്തുരുത്തി പാണാവേലി കട്ടിംഗിനു സമീപമാണ് അപകടമുണ്ടായത്. ആയാംകൂടി പുളിക്കാട് അമല്‍ കെ.സാബു(25), കടുത്തുരുത്തി തെക്കേച്ചിറയില് ഷിജു പൊന്നപ്പന്(37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഷിജു മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും അമല്‍ കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്. കടുത്തുരുത്തി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: