കണ്ണൂരില്‍ ശാഖാകാര്യവാഹിന്റെ വീടിന് നേരെ ബോംബേറ്
Monday 14 September 2015 10:45 am IST
കണ്ണൂര്‍: ഇരിട്ടി തില്ലങ്കേരിയില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹ് വിജേഷിന്റെ വിടിന് നേരെ ബോംബേറ്. വിജേഷിന്റെ അരീച്ചാലിലുള്ള വീടിനു നേരേയാണ് ഇന്നു പുലര്‍ച്ചെ ഒന്നോടെ ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ചുമര് തകര്‍ന്നു. സ്ഫോടനത്തെ തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട വിജേഷിന്റെ ഭാര്യ ജിഷ്ണ (24), ഒന്നര വയസുകാരനായ മകന് വിനായക് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിട്ടി ഡിവൈഎസ്പി പി. സുകുമാരന്‍, സിഐ വി.വി. മനോജ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.