പി.കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഇന്നും ജീവിച്ചിരിക്കുന്നു: ബിജെപി

Monday 14 September 2015 11:56 am IST

ഓച്ചിറ: സഖാവ് പി.കൃഷ്ണപിള്ളയെ കടിച്ച പാമ്പ് ഇന്നും ജീവിച്ചിരിക്കുന്നുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍.പത്മകുമാര്‍. ചങ്ങന്‍കുളങ്ങരയില്‍ ബിജെപി മണ്ഡലം പ്രവര്‍ത്തകരുടെ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദര്‍ശധീരന്മാരോടും രക്തസാക്ഷികളോടും നീതി പുലര്‍ത്താന്‍ സിപിഎമ്മിന് കഴിയുന്നില്ല. മോദിസര്‍ക്കാരിന്റെ ശ്രദ്ധ ഏറ്റവും ദുര്‍ബലമായ ജനവിഭാഗങ്ങളുടെ മേലാണ്. വിമര്‍ശനങ്ങള്‍ ബാലിശമാണ്. മോദിയുടെ കാഴ്ചപ്പാട് ആര്‍ക്കും നിഷേധിക്കാനാവില്ല. പുതിയ രാഷ്ട്രീയസംസ്‌കാരത്തിന് തുടക്കമായിരിക്കും കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്. വികസനത്തിന്റെ പരീക്ഷണശാലയായി കേരളത്തെ മാറ്റും. ഇരുമുന്നണികള്‍ക്കും പിന്നാക്കവിഭാഗത്തോട് നീതി പുലര്‍ത്താനായില്ലെന്നും അദ്ദേഹംചൂണ്ടിക്കാട്ടി. ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്കപ്രമുഖ് എ.വിജയന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സഹകാര്യവാഹക് എസ്.ബാബുകുട്ടന്‍, സേവാപ്രമുഖ് ഓമനക്കുട്ടന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അനില്‍ വാഴപ്പള്ളി, എസ്.രാജേഷ്, മാലുമേല്‍ സുരേഷ്, ലതാമോഹന്‍, സതീഷ് തേവാനത്ത്, അനൂപ് തോട്ടത്തില്‍, പി.രാജേന്ദ്രന്‍, ഇന്ദിര ഗോപകുമാര്‍, ആര്‍.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.