കൊല്ലം: ഓട കവിഞ്ഞ് റോഡിലേക്ക് മലിനജലം ഒഴുകുന്നതായി ചൂണ്ടിക്കാട്ടി ബിജെപി പ്രവര്ത്തകന് മനുഷ്യാവകാശകമ്മീഷനില്‍ പരാതി നല്കി. ആശ്രാമം മുനീശ്വരന്‍ കോവില്‍ ജംഗ്ഷന്‍മുതല്‍ കപ്പലണ്ടിമുക്ക് വരെ മൂന്നര കിലോമീറ്റര്‍ വരുന്ന നാലുവരിപ്പാത നിര്‍മാണവും അനുബന്ധമായ ഓട നിര്‍മാണവും അശാസ്ത്രീയമായതാണ് ഇതിന് കാരണമെന്ന് പരാതിയില്‍ പറയുന്നു. ആശ്രാമം കാവടിപ്പുറം പുത്തന്‍കണ്ടത്തില്‍ ഡി.ബാബുവാണ് പരാതിക്കാരന്. ആശുപത്രികളിലെയും ഹോട്ടലുകളിലേയും മലിനജലം കെട്ടികിടന്ന് മാന്‍ഹോളിലൂടെ നിറഞ്ഞൊഴുകി വരുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിന് അടിയന്തിരപരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: