പത്തനാപുരം: സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിക്ക് തെരുവ്നായയുടെ അക്രമണത്തില്‍ പരിക്കേറ്റു. ചെളിക്കുഴി മണയറ കാശിനാഥ ഭവനത്തില്‍ അനില്‍കുമാറിന്റെ മകന് എട്ടുവയസുകാരന് കാശിനാഥനാണ് കടിയേറ്റത്. ശരീരത്തിന്റെ പിന്‍ഭാഗത്തും കാല്‍മുട്ടിനും ഉള്‍പ്പെടെ കടിയേറ്റു. ഇന്നലെ രാവിലെ 9.30 മണിയോടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ കാശിനാഥന് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മണയറ, ചെളിക്കുഴി മേഖലകളില്‍ തെരുവ്നായ ശല്യം രൂക്ഷമാണ്. മൂന്നാഴ്ച മുന്‍പ് വീടിന്റെ വരാന്തയില്‍ കളിച്ചുകൊണ്ടിരുന്ന തലവൂര്‍ കുരാ ചരുവിള പുത്തന്‍ വീട്ടില്‍ ജയപ്രമോദിന്റെ മകന് ഒന്നര വയസുളള അഭിരൂപിനും തെരുവ്നായയുടെ കടിയേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: