ന്യൂദല്‍ഹി: എല്ലാ തൊഴിലാളി നേതൃത്വങ്ങളും മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് തൊഴിലാളി രാഷ്ട്രീയം മുന്നോട്ടുപോകണമെന്നാണ് തന്റെ അഭിപ്രായമെന്നും ചെന്നിത്തല പറഞ്ഞു.
മൂന്നാറില്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കാതെ വിജയിച്ച സമരത്തില്‍ നിന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും യൂണിയനുകളും പാഠം ഉള്‍ക്കൊള്ളണമെന്നും ചെന്നിത്തല പറഞ്ഞു. മൂന്നാറിലെ സമരക്കാരുടെ മനോഭാവം പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: