ന്യൂദല്‍ഹി: കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരേ ഐ ഗ്രൂപ്പ് നേതാക്കള്‍ ഹൈക്കമാന്‍ഡിനു പരാതി നല്കി.
സുധീരന് ഏകപക്ഷീയമായ നിലപാട് എടുക്കുന്നുവെന്നും സഹകരണമന്ത്രി സി.എന്‍.ബാലകൃഷ്ണനെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നുമാണ് പരാതി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി സി.എന്‍.ബാലകൃഷ്ണനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടാണ് പരാതി നല്‍കിയത്.
പാര്‍ട്ടിയിലെ മറ്റു നേതാക്കളുമായി ആലോചിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണ് സുധീരന് പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല സോണിയയോട് പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് ജോയ് മാത്യുവിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് സുധീരന് കത്തു നല്‍കിയത് ശരിയായില്ല.
വിഷയം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ താനുമായോ ആലോചിച്ചില്ലെന്നും ചെന്നിത്തല പറഞ്ഞു. വകുപ്പ് മന്ത്രിയായ തന്നെപ്പോലും അറിയിക്കാതെയാണ് സുധീരന് പ്രവര്‍ത്തിക്കുന്നതെന്ന് സി.എന്‍.ബാലകൃഷ്ണന് പരാതിപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: