കൊച്ചി: കെജിഎംഒയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവരുന്ന സമരം ഏഴാംദിവസത്തിലേക്ക് കടന്നു. ഇതിനിടെ സമരം നിയമവിരുദ്ധമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. സമരത്തിനെതിരേ എസ്മ വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയുമെത്തി.
സമരത്തിന് ആധാരമായി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് ന്യായീകരണമില്ലെന്നും സമരത്തെ സംബന്ധിച്ച് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. എസ്. ജയശങ്കര്‍ ആരോഗ്യസെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സമരത്തെ സംബന്ധിച്ച് രണ്ട് ദിവസത്തിനകം വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡോക്ടര്‍മാരുടെ സംഘടനാനേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: