തിരുവനന്തപുരം: മൂന്നാര്‍ സമരക്കാരെ വിമര്‍ശിച്ച സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് രംഗത്ത്.
മൂന്നാറില്‍ സമരം ചെയ്ത സ്ത്രീ തൊഴിലാളികളെ സഹദേവന് തീവ്രവാദികളെന്ന് വിളിച്ചിരുന്നു. സഹദേവന് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത് തൊഴിലാളികള്‍ അടുപ്പിക്കാത്തത് കൊണ്ടാണെന്നും മൂന്നാറിലെ സ്ത്രീകള്‍ നടത്തിയത് ഉജ്വലസമരമാണെന്നും വിഎസ് പറഞ്ഞു.
സഹദേവന്റെ പ്രസ്താവന നേരത്തെ തന്നെ വിവാദമായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവന തള്ളി രംഗത്ത് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: