ജനകീയ സമിതി എ-സി റോഡ് ഉപരോധിച്ചു

Monday 14 September 2015 8:19 pm IST

കുട്ടനാട്: നെടുമുടി പഞ്ചായത്തിലെ 1, 2, 3, 4 വാര്‍ഡുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമിതി എസി റോഡ് ഉപരോധിച്ചു. നിരവധി തവണ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരം. ഉപരോധ സമരം നെടുമുടി പഞ്ചായത്ത് നാലാം വാര്‍ഡ് മെമ്പര്‍ ജമീല മോഹന്‍ദാസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം ട്രഷറര്‍ സുരേഷ് പരിയാത്ത് അദ്ധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ പള്ളിവാതുക്കല്‍ സ്വാഗതം പറഞ്ഞു. സജി, ബി.സി. ഭാനുദാസ്, വി.എന്‍. രാമചന്ദ്രന്‍, എന്നിവര്‍ സംസാരിച്ചു. ഉപരോധത്തിന് ജി. ഷാജി, സദാനന്ദന്‍, ആര്‍. രാഘവന്‍ എന്നിവര്‍ നേതൃത്വം നല്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.