വണ്ടിപ്പെരിയാര്‍ പാലം നിര്‍മ്മാണം ക്രൈസ്തവസഭ തടഞ്ഞു ; നിലപാടില്ലാതെ ജനപ്രതിനിധികളും ഭരണകൂടവും

Monday 14 September 2015 9:01 pm IST

അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി 4.80 മീറ്റര്‍ വീതിയില്‍ വസ്തു ആവശ്യമാണ്. ഇതിനായി കോണ്‍ട്രാക്ടര്‍ നീക്കം നടത്തിയപ്പോഴാണ് പള്ളിക്കാര്‍ പാലം പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പള്ളിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയക്കുകയാണ്. ഇടുക്കി : വണ്ടിപ്പെരായാര്‍ പാലം നിര്‍മ്മിക്കുന്നത് ക്രൈസ്തവസഭ വീണ്ടും തടഞ്ഞു. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി അസംപ്ഷന്‍ പള്ളിയുടെ പഴയ ഗേറ്റ് നീക്കം ചെയ്യേണ്ടതുണ്ട്. ഇത് നീക്കാന്‍ പറ്റില്ലെന്ന് പള്ളി അധികൃതര്‍ നിലപാടെടുത്തതോടെയാണ് പാലത്തിന്റെ നിര്‍മ്മാണം വീണ്ടും അനിശ്ചിതത്വത്തിലായത്. ദേശീയ പാത വികസ അതോറിട്ടിയും ജില്ലാ ഭരണകൂടവുമാണ് പാലം നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത്. അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി 4.80 മീറ്റര്‍ വീതിയില്‍ വസ്തു ആവശ്യമാണ്. ഇതിനായി കോണ്‍ട്രാക്ടര്‍ നീക്കം നടത്തിയപ്പോഴാണ് പള്ളിക്കാര്‍ പാലം പണി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് ഭീഷണയുമായി രംഗത്തെത്തിയത്. പ്രദേശത്തെ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവും പള്ളിക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഭയക്കുകയാണ്. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പാലം പണിയുന്നതിനെതിരെ ഭീഷണി ഉയര്‍ത്തിയ പാതിരിക്കെതിരെ കേസെടുക്കാന്‍ വകുപ്പുകളുണ്ട്. എന്നാല്‍ പീരുമേട് എംഎല്‍എ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടര്‍ന്ന് പള്ളിക്കാര്‍ക്കെതിരായി നടപടിയുണ്ടാകുന്നില്ല. കഴിഞ്ഞ മാര്‍ച്ചിലാണ് ദേശീയ പാത അതോറിട്ടിയുടെ നേതൃത്വത്തില്‍ പുതിയ പാലം നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. വണ്ടിപ്പെരിയാറിനെ കുരുക്കില്‍പ്പെടുത്തിയിരുന്ന ചെറിയ പാലം മാറ്റി 7 കോടി രൂപ മുടക്കി പുതിയ പാലം നിര്‍മ്മിക്കാനാണ് ശ്രമം ആരംഭിച്ചത്. പാലത്തിന് സമീപത്തുള്ള അസംപ്ഷന്‍ പള്ളി സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ചിരുന്ന കുരിശുപള്ളി പാലം നിര്‍മ്മാണത്തിനായി പൊളിച്ചു നീക്കിയിരുന്നു. മറ്റൊരിടത്ത് പള്ളി നിര്‍മമിക്കാന്‍ സ്ഥലം വാങ്ങി കുരിശുപള്ളി പണിയാമെന്നാണ് സഭ തീരുമാനിച്ചത്. ഇത് നടക്കാതെ വന്നതോടെ ജില്ലാ ഭരണകൂടത്തെ ഭീഷണിപ്പെടുത്തി പള്ളി പണിയാന്‍ തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാലം പണി തടഞ്ഞ നടപടിക്കെതിരെ കളക്ടര്‍ക്ക് പരാതി നല്‍കുമെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പറഞ്ഞു. പ്രശ്‌നം പരിഹരിച്ചിട്ട് തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ മതിയെന്ന നിലപാടാണ് കരാറുകാരന്‍ സ്വീകരിച്ചിരിക്കുന്നത്. പാലത്തിന് മൂന്നു തൂണുകളും രണ്ട് അപ്രോച്ച് റോഡുകളുമാണ് നിര്‍മ്മിക്കേണ്ടത്. തൂണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കി. പാലത്തിനായി വസ്തു ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായില്ലെങ്കില്‍ പിന്നീട് തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്നാണ് കോണ്‍ട്രാക്ടറുടെ നിലപാട്. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.