കൊലപാതകശ്രമം; പ്രതിയെ വെറുതെ വിട്ടു

Monday 14 September 2015 9:11 pm IST

തൊടുപുഴ : മുട്ടം നിരപ്പില്‍ വീട്ടില്‍ ബിജുവിനെ വാക്കത്തിക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുട്ടം കാകൊമ്പ് ആഞ്ഞിലിത്തൊട്ടിയില്‍ കത്തി എന്നു വിളിക്കുന്ന സനീഷിനെ കുറ്റക്കാരനല്ലെന്നുകണ്ട് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. മാധവന്‍ ഉത്തരവായി. പ്രതിക്ക് ബിജുവിനോടുള്ള മുന്‍വൈരാഗ്യം നിമിത്തം 2012 ഒക്ടോബര്‍ 28ന് മുട്ടം എഞ്ചിനീയറിംഗ് കോളേജിന്റെ മെയിന്‍ ഗേറ്റ് ഭാഗത്ത് കരിക്ക് കുടിച്ചുകൊണ്ടിരുന്ന ബിജുവിനെ പ്രതി തന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടുകയും ഭയന്നോടിയ ബിജുവിനെ പുറകെയെത്തി പിടിച്ചുവീഴ്ത്തി പല തവണ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റുമാരായ എ.ജെ ജോണ്‍സണ്‍, സാം പെരുമ്പനാനി എന്നിവര്‍ ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.