മാരാംകുന്നില്‍ 70 ലക്ഷത്തിന്റെ വികസന പദ്ധതി നടപ്പിലാക്കി

Monday 14 September 2015 9:13 pm IST

ഇരുപത് കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് വാഹനം എത്തിക്കുന്നതിനായി തെക്കാനാട്ട് പാടം വഴി പതിനാല് അടി വീതിയില്‍ റോഡ് നിര്‍മ്മിക്കാനായത് പ്രധാന നേട്ടമാണ് അഞ്ച് വര്‍ഷം കൊണ്ട് 70 ലക്ഷം രൂപ വിനിയോഗിച്ച് വിവിധ ജനക്ഷേമ പദ്ധതികള്‍ നടത്താനായി. തൊടുപുഴ നഗരസഭയില്‍പ്പെടുന്ന മാരാംകുന്ന് വാര്‍ഡിലെ ജനപ്രതിനിധി സി.എസ്. സിജിമോന്‍ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു... നഗരസഭയുടെ 22-ാം വാര്‍ഡാണ് മാരാംകുന്ന്. വാര്‍ഡിലെ മുഴുവന്‍ റോഡുകളും സഞ്ചാര യോഗ്യമാക്കി എന്നാണ് ആദ്യമേ സൂചിപ്പിക്കുന്നു. നാട്ടില്‍ ഏത് തരത്തിലുള്ള വികസനമെത്തണമെങ്കിലും സഞ്ചാരയോഗ്യമായ റോഡുകള്‍ വേണം. ഈ ലക്ഷ്യം മുന്നില്‍ വച്ചാണ് റോഡ് വികസനത്തിന് പ്രഥമ പരിഗണന നല്‍കിയത്. മാരാംകുന്ന് , ആമയ്ക്കാട്ട്, മുതലിയാര്‍മഠം-കാപ്പിത്തോട്ടം കുരിശുപള്ളി-കാഞ്ഞിരമറ്റം എന്നീ റോഡുകള്‍ നവീകരിച്ചു. മുതലിയാര്‍മഠം-കാപ്പിത്തോട്ടം,മാരാംകുന്ന് എന്നീ പ്രദേശങ്ങളില്‍ ലിങ്ക് റോഡുണ്ടാക്കാനായതും ജനങ്ങളുടെ സഹകരണത്തോടെയുള്ള പരിശ്രമത്തിന്റെ ഫലമാണ്. കുഴിച്ചാല്‍ ഭാഗത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ജലപദ്ധതി ആരംഭിച്ചു. കാഞ്ഞിരമറ്റം ലക്ഷം വീട് കോളനിയിലേക്കുള്ള റോഡ് നവീകരിച്ചതും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമായി. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ത്രീഫേയ്‌സ് ലൈന്‍ വലിക്കുന്നതിന് സാധിച്ചു. വാര്‍ഡിലെ പൊട്ടിവീഴാറായ എല്ലാ വൈദ്യുത ലൈനുകളും മാറ്റി സ്ഥാപിച്ചത് പ്രധാന നേട്ടമായി കരുതുന്നു. കാലഹരണപ്പെട്ട മുഴുവന്‍ വൈദ്യുതി വിളക്കുകളും നവീകരിച്ചു. 55 കുടുംബങ്ങള്‍ക്ക് ഭവന നവീകരണത്തിന് പണം അനുവദിച്ചു. എസ്.സി വിഭാഗത്തില്‍പ്പെട്ട രണ്ട് പേര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചു. തെക്കനാട്ട് പാടം വഴി പതിനാല് അടിവീതിയില്‍ 20 വീട്ടുകാര്‍ക്ക് ഗുണകരമായ രീതിയില്‍ റോഡ് നിര്‍മ്മിച്ചുനല്‍കി. വാര്‍ഡ് കൗണ്‍സിലറായി വിജയിക്കുന്ന അവസരത്തില്‍ കേവലം നാല് കുടുംബശ്രീ യൂണിറ്റുകളാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 10 കുടുംബശ്രീയൂണിറ്റുകള്‍ മാരാംകുന്ന് വാര്‍ഡിലുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ക്ഷേമ പെന്‍ഷ്യന്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചു. വാര്‍ഡില്‍ റസിഡന്‍സ് അസോസിയേഷന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ അങ്കണവാടിക്കായി സ്ഥലം വാങ്ങുന്നതിനുള്ള തയ്യാറെടുപ്പാകളാണ് നടത്തുന്നത്. നാട്ടുകാരില്‍ നിന്നും പണം സ്വരൂപിച്ചാണ് സ്ഥലം വാങ്ങുന്നത്. സ്ഥലം വാങ്ങിയാല്‍ ഉടന്‍ കെട്ടിട നിര്‍മ്മാണത്തിന് നടപടികള്‍ ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.