ഗുരുവിനെ നിന്ദിച്ച സിപിഎമ്മിനെ ഹിന്ദുസമൂഹം പാഠം പഠിപ്പിക്കും

Monday 14 September 2015 9:27 pm IST

ആലപ്പുഴ: വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ച സിപിഎമ്മിനെ ഹിന്ദു സമൂഹം പാഠം പഠിപ്പിക്കാന്‍ തയ്യാറാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. ഗുരുദേവ നിന്ദയ്‌ക്കെതിരെ ഹൈന്ദവ കൂട്ടായ്മ പാതിരപ്പള്ളിയില്‍ സംഘടിപ്പിച്ച സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദു ആചാര്യന്മാരെ അവഹേളിക്കുന്നത് സിപിഎം പതിവാക്കിയിരിക്കുകയാണ്. നേരത്തെ അമൃതാനന്ദമയീദേവിയെയും സിപിഎമ്മുകാര്‍ ഇത്തരത്തില്‍ അവഹേളിച്ചിരുന്നു. മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്ന സിപിഎം ഹിന്ദു സമൂഹത്തോട് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി പിന്നാക്ക സമുദായങ്ങളെ വഞ്ചിച്ച് സിപിഎം നേതാക്കള്‍ അധികാരം പങ്കിട്ടെടുക്കുകയാണ്. ഇനി ഇത് വിലപ്പോവില്ല. ഹൈന്ദവ സമൂഹം ഒറ്റക്കെട്ടായി സിപിഎം വഞ്ചനയ്ക്കും അവഹേളനത്തിനുമെതിരെ പോരാടും. എസ്എന്‍ഡിപിയോഗത്തെയും നേതൃത്വത്തെയും ഒറ്റതിരിഞ്ഞ് അക്രമിക്കാന്‍ ഹിന്ദുസമൂഹം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സി.എന്‍. ജിനു അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന സഹ സത്സംഗ പ്രമുഖ് കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സന്തോഷ് ശാന്തി, കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.കെ. ദാമോദരന്‍, കേരള മണ്ണാന്‍ സഭ ജില്ലാ സെക്രട്ടറി കെ.ജെ. സുനില്‍കുമാര്‍, കേരള വിശ്വകര്‍മ്മ ജില്ലാ സെക്രട്ടറി പി.ജി. മുരളി, വിളക്കിത്തല നായര്‍ സമാജം താലൂക്ക് സെക്രട്ടറി ഇ.എന്‍. ശങ്കരന്‍കുട്ടി, ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി വി.എന്‍. ദിലീപ് കുമാര്‍ സ്വാഗതവും അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.