ആലപ്പുഴ: യുവമോര്‍ച്ച പ്രവര്‍ത്തകനെ സിപിഎം ഗുണ്ടാസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇരവുകാട് പഞ്ഞിക്കാരന്‍ പറമ്പില്‍ സഞ്ജു (18)നാണ് വെട്ടേറ്റത്. കൈക്ക് സാരമായി പരിക്കറ്റ സഞ്ജുവിനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറുമണിയോടെ കണിയാംകുളം ജങ്ഷനുസമാപമായിരുന്നു സംഭവം. സൈക്കിളില്‍ പോകുകയായിരുന്ന സഞ്ജുവിനെ ഗുണ്ടാസംഘം ഓടിച്ചിട്ടു വെട്ടുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമായ കൈതവന സ്വദേശി കപില്‍ ഷാജി, മനോജ്, ബിജു തുടങ്ങിയ അഞ്ചംഗ സംഘമാണ് അക്രമം നടത്തിയത്. മയക്കുമരുന്നു മാഫിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് വീടുകള്‍ അടിച്ചു തകര്‍ത്ത കേസലെ പ്രതികളും ഈ സംഘത്തിലുണ്ട്. അക്രമികളെ അടിച്ചമര്‍ത്താന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി ആലപ്പുഴ മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: