എസ്എന്‍ഡിപിയുടെ കൊടിയും കൊടിമരവും നശിപ്പിച്ചു

Monday 14 September 2015 9:29 pm IST

മുഹമ്മ: സാമൂഹ്യവിരുദ്ധര്‍ കൊടിയും കൊടിമരവും നശിപ്പിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാര്‍ഡ് ആര്‍ ശങ്കര്‍മെമ്മോറിയല്‍ 5447-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവുമാണ് ഞായറാഴ്ച രാത്രി നശിപ്പിച്ചത്. കൊടിമരത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന നാലു ചങ്ങലകളും തൂണും നശിപ്പിച്ചവയില്‍പെടും. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പ്രകടനവും സമ്മേളനവും നടത്തി. അമ്പലപ്പുഴ എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് കലവൂര്‍ എന്‍ ഗോപിനാഥ്, സെക്രട്ടറി കെ എന്‍ പ്രേമാനന്ദന്‍, ശാഖായോഗം പ്രസിഡന്റ് ജയതിലകന്‍, സെക്രട്ടറി അജയരാജ് എന്നിവര്‍ സംസാരിച്ചു. മണ്ണഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.