ന്യൂദല്‍ഹി: ഭാരത നാവികസേനാ കപ്പലുകളായ ദീപക്, ദല്‍ഹി, താബര്‍, ത്രിശൂല്‍ എന്നിവയെ ഒരുമാസ കാലയളവിലേക്ക് ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചു. ഈ മേഖലയിലെ വിവിധ നാവികസേനകളുമായുള്ള ഉഭയകക്ഷി ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനും, നാവികാഭ്യാസം നടത്തുന്നതിനുമാണിത്.
സന്ദര്‍ശനത്തിനത്തിന്റെ ഭാഗമായി ഖത്തറിലെ ദോഹയില്‍ എത്തിയ ഐഎന്‍സ് ദല്‍ഹിയും, ഐഎന്‍സ് ത്രിശൂലും സപ്തംബര്‍ 17 വരെ ഇവിടെ തുടരും. ഗള്‍ഫ് രാജ്യങ്ങളിലെ നാവികസേനകളുമായി ഭാരത നാവികസേനയ്ക്ക് അടുത്ത ബന്ധമാണുള്ളത്. ഈ നാവികസേനകളുമായി ചേര്‍ന്ന് ഭാരത നാവികസേന സംയുക്ത നാവികാഭ്യാസം സംഘടിപ്പിക്കാറുണ്ട്.
ഇതിനു പുറമേ ഭാരത നാവികസേന ഗള്‍ഫ് മേഖലയിലെ നാവികസേനകള്‍ക്ക് പരിശീലനവും, ഹൈഡ്രോഗ്രാഫിക് പിന്തുണയും നല്‍കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: