വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; വന്‍ദുരന്തം ഒഴിവായി

Monday 14 September 2015 10:27 pm IST

വളാഞ്ചേരി (മലപ്പുറം): വളാഞ്ചേരി വട്ടപ്പാറ വളവില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് അപകടം. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സിന്റെയും അവസരോചിതമായ ഇടപെടല്‍ വന്‍ദുരന്തമാണ് ഒഴിവാക്കിയത്. ബംഗ്ലൂരുവില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന കര്‍ണ്ണാടക രജിസ്‌ട്രേഷന്‍ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കര്‍ണ്ണാടക നാമക്കല്‍ സ്വദേശികളായ ഡ്രൈവറെയും ക്ലീനറെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ദേശിയപാതയില്‍ തടസ്സപ്പെട്ട ഗതാഗതം വഴിതിരിച്ചുവിട്ടു. ഇന്ധന ചോര്‍ച്ചയില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് സഹായകമായി. കമ്പനിയില്‍ നിന്ന് മറ്റൊരു ടാങ്കര്‍ എത്തിച്ച് അതിലേക്ക് ഇന്ധനം നിറച്ചതിന് ശേഷം മാത്രമേ ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.