കാലടി: ആദിശങ്കര ഗ്രൂപ്പ് ഓഫ് ഇന്സ്റ്റിറ്റിയൂഷന് ആരോഗ്യരംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കാലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന് ഏകദേശം മൂന്ന്ലക്ഷം രൂപ വിലമതിക്കുന്ന ആധുനിക രക്തപരിശോധനാ വിശകലന ഉപകരണം നല്കുന്നു. രക്തത്തിന്റെ ഗുണവിശേഷങ്ങളെക്കുറിച്ചും കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയുവാനും ചികിത്സിക്കുവാനും വളരെ സഹായകരമാണ് ഈ ഉപകരണം. നാളെ രാവിലെ 10.30 ന് കാലടി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ സമര്‍പ്പണം നടത്തും. ആരോഗ്യരംഗത്ത് പുത്തന്‍ പദ്ധതികളുമായി മുന്നോട്ടുവരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മാനേജിംഗ് ട്രസ്റ്റി ആനന്ദ്. കെ അറിയിച്ചു. സി.പി. ജയശങ്കര്‍, എസ്.ജി. അയ്യര്‍, പ്രിന്‍സിപ്പല്‍ പി.സി. നീലകണ്ഠന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: