കോട്ടയം: ചങ്ങനാശ്ശേരി എസ്ബി കോളേജിലെ ബെര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് 17, 18 തീയതികളില്‍ അഖിലേന്ത്യാമാനേജ്മെന്റ് ഫെസ്റ്റ് ‘ബെര്ക്ക്നോവ’ സംഘടിപ്പിക്കുന്നു.
പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സ്പോണ്‍സര്‍ചെയ്യുന്ന ഈ ഫെസ്റ്റില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി അന്‍പതോളം മാനേജ്മെന്റ് ഇന്‍സ്റ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
മാനേജ്മെന്റ് പഠനവുമായി ബന്ധപ്പെട്ട ആറ് വിവിധയിനം മത്സരങ്ങളും ഒരു സ്പോട്ട്ഡാന്സ് മത്സരവും നടത്തും. ഇതില്‍ ബെസ്റ്റ് മാനേജര്‍, ബെറ്റ് മാനേജ്‍മെന്റ്ടീം, മാര്‍ക്കറ്റിംഗ് ഗെയിം, ഫിനാന്സ്ഗെയിം, ഹ്യൂമന്റിസോഴ്സ് ഗെയിം, ബിസ്സിനസ്സ്ക്വിസ് എന്നിവ ഉള്‍പ്പെടും.
വൈകിട്ട് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കും. രണ്ടാം ദിവസമായ 18ന് ഓരോ മത്സരങ്ങളുടെയും അന്തിമഘട്ടം നടത്തും. 17 ന് രാവിലെ 10 ന് മേളം മസാല എം.ഡി പത്മശ്രീ കുര്യന്‍ജോണ്‍ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: