ദേശീയ അവാര്‍ഡ് ജേതാക്കള്‍ക്ക് സ്വീകരണം

Monday 14 September 2015 10:38 pm IST

കൊച്ചി: സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്ന് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച അധ്യാപകര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റ് നല്‍കുന്ന ദേശീയ അവാര്‍ഡ് ജേതാക്കളായവരെ കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. തൃശൂര്‍ ചിന്മയ വിദ്യാലയത്തിലെ പ്രധാന അധ്യാപിക ശോഭ മേനോന്‍, മഹ്മുദിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുള്‍ റഷീദ്, ശാന്തിനികേതന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഉണ്ണികൃഷ്ണന്‍ .ടി.കെ. എന്നിവരെയാണ് ആദരിച്ചത്. പ്രസിഡന്റ് അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാന്‍ പൊന്നാടയും, ഫലകവും നല്‍കി. യോഗത്തില്‍ ജനറല്‍ സെക്രട്ടറി ഡോ.ഇന്ദിരാ രാജന്‍, വൈസ് പ്രസിഡന്റ് ഡോ.കെ.വര്‍ഗീസ്, ട്രഷറര്‍ അബ്രഹാം തോമസ്, കെ.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.